സമ്പന്നമായ സംസ്ക്കാരിക പൈതൃകമുള്ള പ്രദേശമാണ് താനാളൂര്‍ ഗ്രാമപഞ്ചായത്ത്. മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ താനൂര്‍ ബ്ലോക്ക് പരിധിയില്‍ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം താനൂര്‍, നിറമരുതൂര് പഞ്ചായത്തുകളും, കിഴക്ക് ചെറിയമുണ്ടം, പൊന്‍മുണ്ടം എന്നീ പഞ്ചായത്തുകളും വടക്ക് ഒഴൂര്‍,താനൂര്‍ പഞ്ചായത്തുകളും തെക്ക് നിറമരുതൂര്‍ പഞ്ചായത്തും,തിരൂര്‍മുന്‍സിപ്പാലിറ്റിയുമാണ്.15.12ച.കിമീ വിസ്ത്രതിയുള്ള പഞ്ചായത്ത് ഭൂമിശാസ്ത്രപരമായി വിശാലവുംപ്രകൃതിരമണീയവുമായപ്രദേശമാണ് തീരദേശവും ഇടനാടും ചേര്‍ന്നതാണ് താനാളൂര്‍. പകര നിരപ്പ്, അരീക്കോട് നിരപ്പ്,ഒഴുക്കും പാറ എന്നിവ താനാളൂര്‍ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് നില കൊള്ളുന്ന ഉയര്‍ന്ന പാറകളും ചരലും നിറഞ്ഞ കുന്നിന്‍പ്രദേശങ്ങളാണ്.അയ്യായപാടത്ത് നിന്നും ആരംഭിച്ച് തലക്കടത്തൂര്‍പുഴയില്‍ ചേരുന്ന വലിയതോട് മുതല്‍ പടിഞ്ഞാറ് കനോലികനാല്‍ വരെ മണല്‍പ്രദേശമായ സമതലവും, കനോലി കനാല്‍ മുതല്‍ പടിഞ്ഞാറുഭാഗം വരെ മണല്‍ നിറഞ്ഞ പ്രദേശവും അടങ്ങുന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. ആഘോഷങ്ങളില്‍ മലബാറിന്റെ മാമാങ്കം എന്ന പേരില്‍ അറിയപ്പെട്ടുവരുന്ന കേരളാധീശ്വരപുരം ശ്രീ കൃഷ്ണക്ഷേത്രത്തിലെ വൃശ്ചികം 1 മുതല്‍ 7 വരെ നടക്കുന്ന ഉത്സവം താനാളൂരിന്റെ ഒരാഘോഷം കൂടിയാണ്. ബ്രട്ടീഷ് ഭരണകാലത്ത് ജലഗതാഗതത്തിന്റെ സുഗമമായ നിലനില്‍പ്പിനായി താനൂര്‍ മുതല്‍ കൂട്ടായിവരെ കൂട്ടായി പുഴയേയും പുരപ്പുഴയേയും ബന്ധിപ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ 1850ല്‍ സ്ഥാപിച്ച കനാല്‍ ആദ്യകാലത്ത് വളരെ ഉപയോഗപ്രദമായിരുന്ന സംവിധാനമായിരുന്നു.ഇന്ന് ജനകീയാസൂത്രണരംഗത്ത് തനതായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് മുന്നേറികൊണ്ടിരിക്കയാണ് താനാളൂര്‍.കാര്‍ഷിക-ക്ഷീര-മൃഗസംരക്ഷണ-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവക്കുവാന്‍ കഴിഞ്ഞ പഞ്ചായത്ത് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്തുന്ന ആദ്യ പഞ്ചായത്തായി മാറിയിരിക്കുന്നു.2016/17 മുതല്‍ താനാളൂര്‍ ഗ്രാമപഞ്ചായത്തിന് ISO കിട്ടി.താനൂര്‍ ബ്ലോക്കിലെ ISO കിട്ടിയ ആദ്യത്തെ പഞ്ചായത്താണ് താനാളൂര്‍ പഞ്ചായത്ത്.
Email : tanaluronline@gmail.com